Debate Super prime time

രാജ്യം കൈയടിക്കണോ തെലങ്കാന പോലീസിന്?

തെലങ്കാനയില്‍ ഡോക്ടറെ പീഡിപ്പിച്ച് അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികള്‍ പോലീസിന്റ വെടിയേറ്റ് മരിച്ചതിനോട് രാജ്യം പ്രതികരിക്കുന്നത് സമ്മിശ്രമായി. വധ ശിക്ഷയ്ക്ക് അര്‍ഹരാണ് പ്രതികള്‍ എന്ന പൊതു വികാരത്തിനിടയിലും നിയമത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പ് ശിക്ഷ വിധിച്ചതിനോട് ആശങ്കയോടെ പ്രതികരിക്കുന്നവരുമുണ്ട്. എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന് മുന്‍പ് കൊല്ലപ്പെട്ടതില്‍ പോലീസിന് കൈയടി കിട്ടിയ ഇതുപോലൊരു സംഭവം മുന്‍പ് ഉണ്ടായിട്ടുമില്ല. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, രാജ്യം കൈയടിക്കണോ തെലങ്കാന പോലീസിന്? ജസ്റ്റിസ് കെമാല്‍ പാഷ, എം.ആര്‍ അഭിലാഷ്, ടി.പി സെന്‍കുമാര്‍, പാര്‍വതി, ആര്‍.ബി ശ്രീകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.