Debate Super prime time

ബിഷപ്പിനെ പേടിയോ?

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റേത് കഴുകന്‍ കണ്ണുകള്‍. അധികാരം ഉപയോഗിച്ച് ബിഷപ്പ് യുവകന്യാസ്ത്രീകളെ വേട്ടയാടുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ പരാതിയിലാണ് ഈ കടുത്ത വാചകങ്ങള്‍. സഭയില്‍ നടക്കുന്ന സഭ്യേതരമായ കാര്യങ്ങളും സഭ കാട്ടുന്ന നിസംഗതയും വത്തിക്കാനുള്ള കത്തിലുണ്ട്. കന്യാസ്ത്രീകളുടെ തെരുവ് സമരത്തിന്റെ തീവ്രത നിയമപാലകരെ നേര്‍വഴിക്ക് നടത്തുമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. സെബാസ്റ്റ്യന്‍പോള്‍, ബിന്ദു കൃഷ്ണ, ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, വി.അജകുമാര്‍, മേഴ്‌സിക്കുട്ടിയമ്മ, സിസ്റ്റര്‍ അനുപമ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കുചേരുന്നു.