ചുഴലിയിൽ ഭയക്കേണ്ടതുണ്ടോ?
ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുകയാണ്. ഇപ്പോൾ രാമേശ്വരത്തിന് നാൽപത് കിലോമീറ്റരും കന്യാകുമാരിക്ക് 230 കിലോമീറ്ററും അകലെയാണ് കാറ്റ്. ഇന്ന് രാത്രിയോ നാളെ പുലർച്ചയോ ഇന്ത്യൻ തീരം തൊടും. പൊൻമുടിക്ക് മുകളിലൂടെ തിരുവനന്തപുരം കൊല്ലം അതിർത്തി മേഖലകളിലൂടെ കേരളത്തേക്ക് പ്രവേശിക്കും എന്നാണ് പ്രവചനം. പൊൻമുടിയിൽ ദാ ഇപ്പോൾ മഴ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. മനുഷ്യസാധ്യമായതിന് പരമാവധി മുന്നൊരുക്കങ്ങളിലാണ് സർക്കാർ. നാളെ കേരളത്തിന് നിർണായകമാണ്. കാറ്റിന്റെ ശക്തികുറഞ്ഞേക്കാമെങ്കിലും അതിതീവ്രമഴയാണ് പ്രവചനം. സൂക്ഷിക്കണം. എങ്ങനെയാണ് ബുറേവി കേരളത്തെ ബാധിക്കാൻ പോകുന്നത്? എന്തൊക്കെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്? എന്തൊക്കെയാണ് മുന്നറിയിപ്പുകൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ. ജില്ലകളിലെ മുന്നൊരുക്കങ്ങൾ എങ്ങനെയാണ് എന്നാണ് സൂപ്പർ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവർ: ശേഖർ കുര്യാക്കോസ്, ഡോ അഭിലാഷ്, പിപി ചിത്തരഞ്ചൻ, മാഗ്ളിൻ, പിബി നൂഹ്, അബ്ദുൽ നാസർ എന്നിവർ.