Debate Super prime time

സാമൂഹ്യ വ്യാപനം പേടിക്കണോ?

രാജ്യത്ത് പൊതു സ്ഥിതിയുമായി താരത്യം ചെയ്യുമ്പോള്‍ കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വളരെ വളരെ കുറവാണ്. എന്നാല്‍ അതീവ ജാഗ്രത അത്യാവശ്യമായ ഘട്ടത്തില്‍ ഉറവിടം അറിയാത്ത രോഗികള്‍ സമൂഹവ്യാപനത്തിന്റെ ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്ത് തൃശൂരിലാണ് ഈ പേടി. രണ്ട് ദിവസത്തിനുള്ളില്‍ 21 പേര്‍ക്ക്. റാന്‍ഡമായി നടത്തിയ പരിശോധനയില്‍ 4 ചുമട്ട് തൊഴിലാളികള്‍ക്കാണ് ഇന്നലെ തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂരില്‍ പൊടുന്നനെ ഉണ്ടായ സമൂഹവ്യാപന ആശങ്കയാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ടി എന്‍ പ്രതാപന്‍, കെ രാജന്‍, ഡോ.രാജീവ് ജയദേവന്‍, ഡോ.പ്രവീണ്‍ പ്രദീപ്, വിപിന്‍ കൃഷ്ണ എന്നിവര്‍.