Debate Super prime time

ഉന്നതരിലേക്ക് ഉന്നമിടുന്നോ?

എം.ശിവശങ്കറിന് ഒടുവില്‍ പിടിവീണു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയിട്ടുള്ളത്. ഇതു രണ്ടും സര്‍ക്കാരിനേറ്റ കനത്ത പ്രഹരങ്ങളാണ്. ഇതുവരെ സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത പ്രതികളെ ചുറ്റിപ്പറ്റി മാത്രം നീങ്ങിയിരുന്ന സ്വര്‍ണക്കടത്ത് കേസ് ഭരണതലത്തിലെ ഉന്നതനിലേയ്ക്ക് ഒടുവില്‍ എത്തിയിരിക്കുന്നു. ഉന്നതനിലൂടെ ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലാകുന്നു. പ്രതിപക്ഷം പറയും പോലെ ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണോ. രോഗം മുഖ്യമന്ത്രിയാണോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ഉന്നതരിലേക്ക് ഉന്നമിടുന്നോ? പങ്കെടുക്കുന്നവര്‍- എ.സമ്പത്ത്, പി.സി.വിഷ്ണുനാഥ്, ബി.ഗോപാലകൃഷ്ണന്‍, രഞ്ജിത് മാരാര്‍ എന്നിവര്‍.