Debate Super prime time

മതിലുയര്‍ത്തുന്നവര്‍ക്ക് മാടമ്പി മനസ്സോ?

ഇടതുമുന്നണി വിപുലീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. വര്‍ഗീയവാദികള്‍ക്കും സവര്‍ണ മേധാവിത്വമുള്ളവര്‍ക്കുമുള്ള ഇടത്താവളമല്ല എല്‍.ഡി.എഫെന്നും കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങലില്‍ പൊതുപരിപാടിക്കിടെയായിരുന്നു പ്രതികരണം. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ്മളും മുന്നണികളുമെന്ന് വി എസ് പറഞ്ഞു. മതിലുയര്‍ത്തുന്നവര്‍ക്ക് മാടമ്പി മനസ്സോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ ചന്ദ്രന്‍ പിള്ള, ജ്യോതികുമാര്‍ ചാമക്കാല, എം ശിവശങ്കരന്‍ എന്നിവര്‍.