Debate Super prime time

ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് പിണറായി

വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാറപ്പുറത്ത് പൊതുസമ്മേളനത്തിനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരുഷന്‍മാരെ പങ്കെടുപ്പിക്കാതെ എന്ത് നവോത്ഥാനം എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായി, വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എതിര്‍വശത്ത് പുരുഷന്‍മാരുടെ മതിലും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയം മാത്രമല്ല വനിതാ മതില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രത്ത് പത്ത് മറുപടിയുമായോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ എന്‍ ബാലഗോപാല്‍, ജോസഫ് വാഴയ്ക്കന്‍, സണ്ണി എം കപിക്കാട് എന്നിവര്‍.