Debate Super prime time

കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരം; തങ്ങള്‍ അയഞ്ഞാല്‍ അണികള്‍ കേള്‍ക്കുമോ?

മുത്തലാഖ് വിവാദത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിർദേശം നല്കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കരുത്. ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിറവേറ്റണമെന്നും അറിയിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമായതിനാൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടർനടപടികൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. തങ്ങള്‍ അയഞ്ഞാല്‍ അണികള്‍ കേള്‍ക്കുമോ? പങ്കെടുക്കുന്നവര്‍- പി കെ ഫിറോസ്, ആനത്തലവട്ടം ആനന്ദന്‍, എന്‍ കെ അബ്ദുള്‍ അസീസ്, എന്‍ പി ചെക്കുട്ടി എന്നിവര്‍.