Debate Super prime time

നവോത്ഥാനത്തിലൂടെ സ്ത്രീകൾ ശബരിമലയിൽ കയറുമോ?

സര്‍ക്കാരിന്റെ വനിത മതില്‍ നാളെ ഉയരും. കേരളത്തെ ഭ്രാന്താലയമാക്കരുത് ,നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം, സ്ത്രീ പുരുഷ സമത്വം ഈ മൂന്ന് മുദ്യാവാക്യങ്ങളാണ് മതിലിനുള്ളത് . പ്രചാരണത്തിലോ വനിത മതില്‍ പ്രതിജ്ഞയിലോ ശബരിമല എന്ന വാക്ക് ഇല്ല. എന്നാല്‍ സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി ഇന്ന് വിശദീകരമം നല്‍കിയപ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് മതിലിലേക്ക് നയിച്ചത് എന്ന് വ്യക്തമാക്കി. നവോത്ഥാനത്തിലൂടെ സ്ത്രീകൾ ശബരിമലയിൽ കയറുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ എന്‍ ബാലഗോപാല്‍, എം ലിജു, ജെ ആര്‍ പദ്മകുമാര്‍ എന്നിവര്‍.