Debate Super prime time

വനിത മതിലിൽ ജയിച്ചതാര്?

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ നടത്തിയ വനിത മതിലിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ അണിചേർന്നത് ലക്ഷക്കണക്കിന് വനിതകൾ. മന്ത്രി കെ കെ ഷൈലജയിൽ തുടങ്ങി ബൃന്ദ കാരാട്ടിൽ അവസാനിച്ച മതിലിൽ 620 കിലോമീറ്റർ ദീരത്തിലാണ് വനിതകൾ തോളോട് തോൾ ചേർന്നത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനിടയിലും വൻ സ്ത്രീ പങ്കാളിത്തം ഇടത് മുന്നണിക്ക് ശബരിമല വിഷയത്തിൽ ഊർജം പകരുന്നു. വനിത മതിൽ യാഥാസ്ഥിതിക വർഗീയ ശക്തികൾക്ക് മറുപടി നൽകുന്ന ചരിത്ര നേട്ടമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ. വനിത മതിൽ സർക്കാരിന്റെ നിലപാടിനുള്ള അംഗീകാരമോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. വനിത മതിലിൽ  ജയിച്ചതാര്? പങ്കെടുക്കുന്നവർ ആനത്തലവട്ടം ആനന്ദൻ, ജ്യോതികുമാർ ചാമക്കാല ശിവശങ്കർ എന്നിവർ.