Debate Super prime time

'ഓഫീസര്‍മാര്‍ സര്‍ക്കാരിന് മുകളില്‍ പറക്കരുത്'

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരക്കാരുടെ ശ്രമമെന്ന് ആരോപിച്ച കോടിയേരി ഓഫീസര്‍മാര്‍ സര്‍ക്കാറിന് മുകളില്‍ പറക്കാന്‍ ശ്രമിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഓഫീസ് റെയ്ഡ് നിയമവിരുദ്ധമാണെന്നു പറയാന്‍ കഴിയില്ലെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. അപ്പോള്‍ പിന്നെ ചൈത്ര തെരേസ ജോണിനെ ഈ സര്‍ക്കാര്‍ എന്തു ചെയ്യും? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എം.വിന്‍സന്റ്, പി.ബിജു, ഡി.ബി.ബിനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.