Debate Super prime time

രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് കരുത്തു നേടുന്നോ?

രാജ്യത്തെ ഇപ്പോള്‍ ഇളക്കി മറിക്കുന്ന രാഹുല്‍ ഗാന്ധി കേരളത്തിലും എത്തി. വിഭജിക്കപ്പെട്ടിരിക്കുന്നെന്ന് രാഹുല്‍ ഓര്‍മിപ്പിക്കുന്നു. പതിനഞ്ച് ധനിക ഭീമന്മാര്‍ ഒരുവശത്തും കര്‍ഷകാദി ദരിദ്രര്‍ മറുവശത്തുമായാണ് രാജ്യം രണ്ടായി കിടക്കുന്നത്. അതു തുടച്ചു നീക്കുമെന്ന് രാഹുല്‍ ഉറക്കെ പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കത്തിന് പത്തു ശതമാനം എന്ന കാര്‍ഡിറക്കിയ മോദി കേള്‍ക്കാന്‍ രാഹുല്‍ ആവര്‍ത്തിച്ചു. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം. ബി.ജെ.പിയെ തറപറ്റിച്ച് അധികാരം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക കടം എഴുതിത്തള്ളി എന്നു പറഞ്ഞുകൊണ്ട്. വനിതാ മതില്‍ കെട്ടിയ നാട്ടില്‍ വന്ന് വനിതാ സംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനം തൊട്ടു പിന്നാലെ വന്നു. സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കുന്നു. ഒപ്പം സംസ്‌കാരത്തെയും മാനിക്കുന്നെന്ന് ശബരിമല എടുത്തു പറയാതെയുള്ള സംയമനം. ചുരുക്കത്തില്‍ ഒരു ദേശീയ നേതാവിന്റെ പാകതയും കാഴ്ചപ്പാടും എന്തായിരിക്കണം എന്ന സംസ്‌കാരം പകര്‍ന്നു നല്‍കിയിട്ടാണ് രാഹുല്‍ മടങ്ങിയത്. രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് കരുത്തു നേടുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. എം.ബി.രാജേഷ്, ജ്യോതികുമാര്‍ ചാമക്കാല, മനോജ് പദ്മനാഭന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.