ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനാണോ മമതയുടെ ശ്രമം?
ബംഗാളില്‍ സിബിഐയെ സ്വന്തം പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച ശേഷം മമത ബാനര്‍ജി തുടങ്ങിയ ധര്‍ണ 24-ാം മണിക്കൂറിലേക്ക് കടക്കുന്നു. 2006ല്‍ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കുന്നതിലേക്ക് നയിച്ച 26 ദിവസത്തെ ധര്‍ണ നടത്തിയ അതേ മെട്രോ ചാനലിലാണ് നരേന്ദ്ര മോദിക്കെതിരായ മമതയുടെ സമരം. മുപ്പത്തി അയ്യായിരം കോടിയിലേറെ രുപയുടെ വന്‍ സാമ്പത്തിക തട്ടിപ്പായ ശാരദ ചിറ്റ് ഫണ്ട് കേസില്‍ ആരോപണ വിധേയനായ പോലീസ് കമ്മീഷണറെ ചിറകിനടിയില്‍ ഒളിപ്പിച്ചാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ സമരം. കേന്ദ്രത്തില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ മമതക്ക് പിന്തുണയുമായി രാഹുലും പ്രതിപക്ഷ ഐക്യനിരയിലെ പ്രമുഖരും രംഗത്തെത്തി. ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനാണോ മമതയുടെ ശ്രമം? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച് ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍ കെ പ്രേമചന്ദ്രന്, കെ കെ രാഗേഷ്, എം ആര് അഭിലാഷ് എന്നിവര്‍. പി സി വിഷ്ണുനാഥ് ടെലിഫോണിലും ചേരും.