Debate Super prime time

മമതയുടെ സമരം വിജയംകണ്ടോ?

സിബിഐ അന്വേഷണത്തില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ രക്ഷിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമം വിജയം കണ്ടില്ല. രാജീവ് കുമാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗം നടത്താനോ പാടില്ലെന്ന് കോടതി സിബിഐ യോടും പറഞ്ഞിരിക്കുന്നു. രാജീവ് കുമാറിനെ ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. മമതയുടെ സമരം വിജയംകണ്ടോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മാത്യു കുഴല്‍നാടന്‍, കെ.എന്‍ ബാലഗോപാല്‍, എം.ആര്‍. അഭിലാഷ് എന്നിവര്‍.