Debate Super prime time

ശബരിമല റിവ്യൂ ഹര്‍ജിയിൽ എന്തായിരിക്കും കോടതി വിധി?

റിവ്യൂവും റിട്ടുകളുമായി ഇന്ന് സുപ്രീം കോടതിയിലെത്തിയത് 65 ഹര്‍ജികള്‍. കോടതി ഇതില്‍ 10 ഹര്‍ജികളില്‍ വാദം കേട്ടത് മൂന്നരമണിക്കൂര്‍. ശബരിമലയില്‍ ഭരണഘടനാബെഞ്ചിന്റെ വിധി പിഴച്ചെന്ന വാദവുമായാണ് എന്‍.എസ്.എസിന്റെ അഭിഭാഷകന്‍ കെ പരാശരന്‍ എത്തിയത്. തൊട്ടുകൂടായ്മയെ വിധിയില്‍ നിര്‍വചിച്ച രീതി തെറ്റെന്ന് പരാശരന്‍ പറഞ്ഞപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ട യുവതിയാണ് അവിടെ വന്നതെങ്കില്‍ അവരുടെ വികാരമെന്തെന്ന് ആലോചിച്ചിട്ടുണ്ടോ എന്ന മറുചോദ്യമെറിഞ്ഞു ജസ്റ്റിസ് നരിമാന്‍. ശുദ്ധിക്രിയകൊണ്ട് ഭരണഘടനയുടെ ഹൃദയത്തിന് മുറിവേറ്റുവെന്നായിരുന്നു ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഹാജരായ ഇന്ദിര ജയ്‌സിങിന്റെ വാദം, ശബരിമല റിവ്യൂ ഹര്‍ജി യിൽ എന്തായിരിക്കും കോടതി വിധി? എന്നാണ് സൂപ്പര്‍ പ്രൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം വി ഗോവിന്ദന്‍, ജ്യോതികുമാര്‍ ചാമക്കാല, രാഹുല്‍ ഈശ്വര്‍, ബിന്ദു എന്നിവര്‍.