Debate Super prime time

പത്മകുമാറിനെ രാജിവയ്പ്പിക്കുമോ?

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാടിനെ ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി. നിലപാട് മാറ്റത്തെ കുറിച്ച് ദേവസ്വം കമ്മീഷണറില്‍ നിന്ന് പ്രസിഡന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദേവസ്വം പ്രസിഡന്റ് അറിയാത്ത ഒരു കാര്യവും കോടതിയില്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കമ്മീഷണര്‍ എന്‍.വാസുവിന്റെ മറുപടി. ഇതിനിടെ, ഭക്തരില്‍ നിന്നും പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ക്ഷേത്രപരിപാടി ഉപേക്ഷിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്നാണ് പ്രസിഡന്റ് പത്മകുമാറും അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവര്‍ വിട്ടുനിന്നത്. പത്മകുമാറിനെ രാജിവയ്പ്പിക്കുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ എന്‍ ബാലഗോപാല്‍, കെ പി അനില്‍ കുമാര്‍, പി രാമഭദ്രന്‍, എം ആര്‍ അഭിലാഷ് എന്നിവര്‍.