Debate Super prime time

പദ്മകുമാര്‍ പാര്‍ട്ടിക്ക് കീഴടങ്ങിയോ?

ഇന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മലക്കം മറിഞ്ഞു. രാവിലെ കമ്മീഷണര്‍ക്കെതിരെ ആഞ്ഞടിച്ച പദ്മകുമാര്‍ വൈകീട്ടായപ്പോള്‍ എല്ലാം മാധ്യമങ്ങളുടെ തലക്കിട്ടു. രാവിലത്തെ പ്രതികരണത്തിന് പിന്നാലെ ദേവസ്വം മന്ത്രി പദ്മകുമാറിനെ തള്ളി. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാദങ്ങള്‍ തള്ളി രംഗത്തെത്തി. കമ്മീഷണറോട് വിശദീകരണം തേടുകയല്ല, റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പുതിയ നിലപാട്. സാവകാശ ഹര്‍ജിയുടെ സാധുത മണ്ഡലമകരവിളക്ക് കാലത്തുതന്നെ അവസാനിച്ചെന്ന കാര്യം അറിയാതിരുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാത്രമാണ്. അദ്ദേഹത്തെ അത് ഇന്ന് മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ബോധ്യപ്പെടുത്തി. പദ്മകുമാര്‍ പാര്‍ട്ടിക്ക് കീഴടങ്ങിയോ ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, അജയ് തറയില്‍, ശ്രീജിത്ത് എന്നിവര്‍.