Debate Super prime time

മുഖ്യന് തലവേദനയായി പ്രവര്‍ത്തകര്‍?

പാര്‍ട്ടി വരുതിയില്‍, സര്‍ക്കാര്‍ വരുതിയില്‍ മറ്റൊരു സിപിഎം നേതാവിനുമില്ലാത്ത സൗഭാഗ്യമാണ് മുഖ്യമന്ത്രിക്കുള്ളത്. പറഞ്ഞിട്ടെന്താ മനസമാധാനം മാത്രമില്ല. ഒരേയൊരു കല്ലുകടി മാത്രം. വരുതിയില്‍ നില്‍ക്കാത്ത ചുവപ്പ് ക്രിമിനലുകള്‍. അധികാരമേറ്റ് ആദ്യ നാളുകളില്‍ പയ്യന്നൂരില്‍ അരമണിക്കൂറിനിടെ കൊലപാതകവും പ്രതികാര കൊലപാതകവും. പിന്നാലെ മാഹി പള്ളൂര്‍ കൊലപാതകം പ്രതികാര കൊലപാതകം. 37 വെട്ടോടെ ശുഹൈബിന്റെ അരുംകൊല. ഇപ്പോള്‍ കൃപേഷും ശരത്‌ലാലും ഉന്‍മൂലനം ചെയ്യപ്പെട്ട പെരിയ ഇരട്ടകൊലപാതകം. പോരെ മുഖ്യമന്ത്രിക്ക് മുഖം കറുക്കാന്‍. മുഖ്യന് തലവേദനയായി പ്രവര്‍ത്തകര്‍? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, കെ. സുരേന്ദ്രന്‍, കെ. ശ്രീകാന്ത് എന്നിവര്‍.