Debate Super prime time

അശ്ലീലരാഘവനെ ആര് നിയന്ത്രിക്കും?

ആലത്തൂരിലെ വനിതാ സ്ഥാനാര്‍ത്ഥിയെപ്പറ്റി അശ്ലീലം പറഞ്ഞു നടക്കുകയാണ് ഇടതു കണ്‍വീനര്‍ എ.വിജയരാഘവന്‍. രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയതാണ് ഇടതു ക്യാമ്പിന്റെ ഈ അപകീര്‍ത്തിപ്പെടുത്തല്‍. പാട്ടിനെയും ഡാന്‍സിനെയും പറ്റിപ്പറഞ്ഞായിരുന്നു ആദ്യത്തെ ആക്ഷേപം. അത് ട്രയല്‍ റണ്ണായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി. അല്ലെങ്കില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെപ്പറ്റി പറയാന്‍ പാടില്ലാത്ത പ്രയോഗം തലമുതിര്‍ന്ന ഒരു ഇടതു നേതാവിന്റെ നാവില്‍ നിന്നു വരുമായിരുന്നോ. വ്യക്തിഹത്യ നടത്തി അങ്ങനെ വീട്ടിലിരുത്തുകയാണോ വനിതാ മതില്‍ നിര്‍മിച്ചവരുടെ മനസിലിരിപ്പ്. ആലത്തൂരിലൂടെയും വനിതാ മതില്‍ കടന്നു പോയിട്ടുണ്ട്. അതിനു കൈകോര്‍ത്ത ആലത്തൂരിലെ വനിതകള്‍ വിജയരാഘവനോടാണോ ഇന്നു കൈകോര്‍ക്കുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ട്. വനിതാ മതിലുയര്‍ത്തി വീരസ്യം പറഞ്ഞവര്‍ രമ്യയുടെ കാര്യത്തില്‍ കണ്ണടച്ചു കളയുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സി.പി.എമ്മില്‍ നിന്ന് ആരുമില്ല. രമ്യാ ഹരിദാസ്, എ.പി.അനില്‍കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, കെ.പി.മറിയുമ്മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.