Debate Super prime time

മാണിസാറിന് വിട

കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രാഷ്ട്രീയത്തില്‍ പ്രായോഗികതയും അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ കുശലതയും കൈമുതലാക്കിയ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു കെ.എം.മാണി. പ്രാദേശികപാര്‍ട്ടിയായി മാത്രം അറിയപ്പെടുമായിരുന്ന കേരളാ കോണ്‍ഗ്രസ് ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടത് മാണിയുടെ സമര്‍ത്ഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ്. ഇടതു വലതുമുന്നണികളെ വരിച്ചപ്പോഴും,കര്‍ഷക സ്‌നേഹമായിരുന്നു കെ എം മാണിയുടെ മുഖമുദ്ര. മാണിസാര്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം. കെ.എം.മാണിയുടെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുകയാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന്. കെ.എം.മാണിയെ അനുസ്മരിക്കാന്‍ ആര്‍.ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, സെബാസ്റ്റ്യന്‍ പോള്‍, ജോർജ് പൊടിപാറ എന്നിവര്‍