Debate Super prime time

കേന്ദ്രത്തിന് തിരിച്ചടിയാണോ കോടതിയുടെയും കമ്മീഷന്റെയും ഉത്തരവുകൾ?

റഫാല്‍ കേസില്‍ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി തള്ളി. പുന:പരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായി ബെഞ്ചാണ് ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമെന്ന് ഉത്തരവിട്ടത്. റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനമെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന പി.എം. നരേന്ദ്ര മോദി എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ചോര്‍ത്തിയ രേഖകള്‍ പരിശോധിക്കണമെന്ന വിധിയിലൂടെ അന്വേഷണം പ്രധാനമന്ത്രിയിലേക്കും നീളുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയിലാണ് ബിജെപി. ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള വിധിയെന്നതും ബിജെപിയില്‍ ആശങ്കയുയര്‍ത്തുന്നു. കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രചരണം കോണ്‍ഗ്രസ് ശക്തമാക്കും. കേന്ദ്രത്തിന് തിരിച്ചടിയാണോ കോടതിയുടെയും കമ്മീഷന്റെയും ഉത്തരവുകൾ? ഈ വിഷയത്തിൽ പ്രതികരിക്കാൻ മാത്യു കുഴൽനാടൻ, ജെ.ആർ.പദ്മകുമാർ, എ.എ.റഹീം എന്നിവർ സൂപ്പർ പ്രൈംടൈമിൽ.