Debate Super prime time

പ്രചാരണത്തില്‍ മേല്‍ക്കൈ ആര്‍ക്ക്?

സര്‍വേകളിലെല്ലാം സര്‍വാധിപത്യം. എന്നിട്ടും പ്രചാരണത്തില്‍ പതറുന്നു പ്രതിപക്ഷം. പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടി. മാതൃഭൂമി ന്യൂസ്‌നീല്‍സണ്‍ സര്‍വെയാണ് മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സ്വസ്ഥത കെടുത്തിയത്. തിരുവനന്തപുരത്ത് തരൂരിന് അടിപതറും.വടകരയില്‍ വീര്യം ജയരാജന്. പാലക്കാട് മുഖം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്ത്. സര്‍വെ ഫലം ഇങ്ങനെയായിരുന്നു. തൊട്ടുപിന്നാലെ പരാതിക്കെട്ടഴിഞ്ഞു.തരൂര്‍ ഹൈക്കമാന്‍ഡിനെ കാര്യം ധരിപ്പിച്ചു. പ്രചാരണത്തിന് ഏകോപനമില്ല. നേതാക്കള്‍ സജീവമല്ല. വടകരയിലെ വിഷമം മുരളീധരനും മറച്ചുവച്ചില്ല. ഗൃഹസമ്പര്‍ക്കത്തിനടക്കം ആരുമില്ല.പാലക്കാട് പരാതി പാര്‍ട്ടിക്കാണ്. ശ്രീകണ്ഠന്‍ സ്വന്തം വഴിക്ക് പോകുന്നു. നേതൃത്വം ഇടപെട്ടിട്ടുണ്ട്. ഐക്യം ഊട്ടിയുറപ്പിക്കാനും പ്രചാരണം സജീവമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്താകുമെന്ന് കണ്ടറിയണം. എന്നാല്‍ സര്‍വേ ഫലങ്ങളെ തള്ളി സിപിഎം സര്‍വകരുത്തും പുറത്തെടുക്കുന്നതാണ് അപ്പുറത്തെ കാഴ്ച. പ്രചാരണത്തില്‍ മേല്‍ക്കൈ ആര്‍ക്ക്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍,ജ്യോതികുമാര്‍ ചാമക്കാല, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍.