Debate Super prime time

കേരളീയരുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ മോദിക്ക് കഴിയുമോ?

കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാൻ ബിജെപി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും ബിജെപി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഉള്ളിടത്തോളം കാലം എൽഡിഎഫിനോ യുഡിഎഫിനോ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെ തകർക്കാനാവില്ല. ബിജെപി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടത്തിനൊപ്പമാണെന്നും മോദി പറഞ്ഞു. കേരളീയരുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ മോദിക്ക് കഴിയുമോ? പഴകുളം മധു, ജെആർ പദ്മകുമാർ, എം സ്വരാജ് എന്നിവർ സൂപ്പർ പ്രൈം ടൈമിൽ