Debate Super prime time

പോസ്റ്റൽ വോട്ടിൽ പോലീസും കള്ളന്മാരോ?

പോലീസിലെ പോസ്റ്റല്‍ വോട്ടുകളുടെ തിരിമറിയെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചു. ലീഗിന്റെ കള്ളവോട്ട് തെളിഞ്ഞു. കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കണ്ണൂര്‍ പാമ്പുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരാള്‍ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളില്‍ കാണാം. കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പാമ്പുരുത്തി ദ്വീപ്. ഇവിടുത്തെ 166 ാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. പോസ്റ്റൽ വോട്ടിൽ പോലീസും കള്ളന്മാരോ? സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നു. കെ മണികണ്ഠൻ നായർ, വിവി രാജേഷ്, ജ്യോതികുമാർ ചാമക്കാല, എം സ്വരാജ് എംഎൽഎ, എ സജീവൻ, കെജെ ജോർജ് ഫ്രാൻസിസ് എന്നിവർ. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.