Debate Super prime time

പ്രവാസിക്കൊരു കയർ പദ്ധതിയോ?

പ്രവാസി വ്യവസായി സാജന്റെ മരണം ബോധപൂർവമായ നരഹത്യയെന്ന് സണ്ണി ജോസഫ് എംഎൽഎ. ഉദ്യോഗസ്ഥർ തെറ്റായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. എം.വി.ഗോവിന്ദന്റെ ഭാര്യയായ നഗരസഭാ അധ്യക്ഷയ്ക്കെതിരെ സാജന്റെ കുടുംബത്തിന്റെ ഗുരുതര ആരോപണം. അനുമതി കൊടുക്കില്ലെന്ന വാശിയിലായിരുന്നു അധ്യക്ഷ ശ്യാമളയെന്ന് സാജന്റെ ഭാര്യ. പദ്ധതി നിന്നുപോയ ഘട്ടത്തിൽ മാനുഷിക പരിഗണനയോടെ സാജനെ സഹായിക്കുകയാണ് ചെയ്തതെന്ന് ശ്യാമള. പ്രവാസിക്കൊരു കയർ പദ്ധതിയോ? സണ്ണി ജോസഫ് എംഎൽഎ, ബീന, ശ്രീജിത്ത്, കെ.സജീവൻ, എൻ.പി.ചെക്കുട്ടി എന്നിവർ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ.