Debate Super prime time

ആര്‍ക്കാണ് പിടിവാശി?

സംസ്ഥാനത്ത് നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും എല്ലാം തുറക്കില്ല. ക്രൈസ്തവ മുസ്ലീം പള്ളികളുടെ കാര്യത്തില്‍ കഴിഞ്ഞദിവസം നിലപാട് വന്നതാണ്. ക്ഷേത്രങ്ങളുടെ കാര്യത്തിലും സമവായമില്ല. ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രങ്ങള്‍ തുറക്കും. ബിജെപിയും ഹൈന്ദവ സംഘടനകളും ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നു. ആര്‍ക്കാണ് പിടിവാശി? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം വി ഗോവിന്ദന്‍, ബി ഗോപാലകൃഷ്ണന്‍, ടി എന്‍ പ്രതാപന്‍ ,എന്‍ വാസു എന്നിവര്‍.