Debate Super prime time

ഐക്യമുന്നണിയുടെ മുഖം മാറുന്നോ?

ഐക്യജനാധിപത്യ മുന്നണി, അഥവാ യുഡിഎഫ് തകര്‍ച്ചയുടെ വക്കിലാണോ. ഐക്യത്തേക്കാള്‍ അനൈക്യമാണ് യുഡിഎഫിന്റെ എക്കാലത്തേയും പ്രത്യേകത. ഇപ്പോഴിതാ അടപടലെ യുഡിഎഫിനെ പിടിച്ചു കുലുക്കാന്‍ പോകുന്ന പ്രതിസന്ധികള്‍ രൂപപ്പെടുകയാണ്. ഐക്യമുന്നണിയിലെ രണ്ടു പ്രബലകക്ഷികള്‍ കേരളത്തിന്റെ രണ്ടു മേഖലകളിലായി രണ്ടുതരം വിവാദങ്ങളില്‍ പെട്ടിരിക്കുന്നു. കോട്ടയം കേന്ദ്രീകരിച്ച് കേരള കോണ്‍ഗ്രസ് തര്‍ക്കം മുറുകുന്നു. മലപ്പുറത്താകട്ടെ ലീഗ് നടത്തിയ നീക്കം മുന്നണിക്കാകെ തലവേദനയായിരിക്കുന്നു. കോട്ടയത്തെ അനൈക്യവും മലപ്പുറത്തെ മുന്നണി വിപുലീകരണവും രാഷ്ട്രീയ കേരളത്തിന്റെ മുഖം മാറ്റുമോ. സൂപ്പര്‍ െ്രെപംടൈമിലേയ്ക്ക് പ്രിയ പ്രേക്ഷകര്‍ക്ക് സ്വാഗതം.