Debate Super prime time

വേര്‍തിരിവുണ്ടാക്കുമോ വാരിയംകുന്നത്ത് വിവാദം?

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ വരുന്നു. 1921ല്‍ കിഴക്കന്‍ ഏറനാട് നടന്ന കലാപത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റി ഒന്നല്ല നാല് സിനിമകളാണ് വരുന്നത്. സിനിമയില്‍ ഇതൊരു അസാധാരണ സംഭവമാണ്. ഒരു പ്രമേയത്തിന് മറ്റേതെങ്കിലും സിനിമയുമായി വിദൂരമായ സാമ്യമുണ്ടെങ്കില്‍ പോലും പിന്മാറ്റ പ്രവണത പ്രകടിപ്പിക്കുന്ന മേഖലയാണ് സിനിമാ മേഖല. അവിടെയാണ് ഒരേ കഥാപാത്രം, ഒരേ സംഭവം എന്നിവയെല്ലാം ആവര്‍ത്തിക്കുന്ന നാല് സിനിമകള്‍ ചിത്രീകരിക്കാന്‍ പോകുന്നത്. റിലീസും ഏതാണ്ട് അടുപ്പിച്ചടുപ്പിച്ച് തന്നെ. ആഷിഖ് അബു, പി.ടി.കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് സംവിധായകര്‍. ഇതില്‍ അലി അക്ബര്‍ മാത്രമാണ് കുഞ്ഞഹമ്മദ് ഹാജിയെ ക്രൂരനായി ചിത്രീകരിക്കാന്‍ പോകുന്നത്. ബാക്കിയെല്ലാം വീരഗാഥകളാണ്. പൃഥ്വിരാജാണ് തന്റെ പുതിയ പ്രോജക്ട് ഇന്നലെ പ്രഖ്യാപിച്ചത്. വേര്‍തിരിവുണ്ടാക്കുമോ വാരിയംകുന്നത്ത് വിവാദം? സൂപ്പര്‍ പ്രൈംടൈമിലേയ്ക്ക് പ്രിയ പ്രേക്ഷകര്‍ക്ക് സ്വാഗതം. പങ്കെടുക്കുന്നവര്‍: ആര്‍.വി.ബാബു, എം.എന്‍.കാരശേരി, അലി അക്ബര്‍, പി.ടി.കുഞ്ഞുമുഹമ്മദ്, ബി.ഗോപാലകൃഷ്ണന്‍, വി.പി.പി.മുസ്തഫ എന്നിവര്‍.