Debate Super prime time

ഷംനാ കാസിമിനെ ലക്ഷ്യംവെയ്ക്കുന്നതാര്?

നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘം ചില്ലറത്തട്ടിപ്പുകാരല്ല. ഷംന പരാതിപ്പെട്ടതിനു പിന്നാലെയാണ് തട്ടിപ്പു സംഘത്തിന്റെ കൂടുതല്‍ ചെയ്തികള്‍ പുറത്തു വരുന്നത്. മോഡലുകളും സിനിമയില്‍ മുഖം കാണിക്കാന്‍ ആഗ്രഹിക്കുന്നവരുമായ പല പെണ്‍കുട്ടികളും സംഘത്തിന്റെ ചതിയില്‍ പെട്ടിരുന്നു. സിനിമയുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ളതല്ല ഇതുവരെ പുറത്തറിഞ്ഞ വിവരങ്ങള്‍. എന്നാല്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് സിനിമയെ ദുരുപയോഗം ചെയ്യാന്‍ കഴിയുന്നതെങ്ങനെയെന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. ഷംനാ കാസിമിനെ ലക്ഷ്യംവെയ്ക്കുന്നതാര്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.എ.നിഷാദ്, സജി നന്ത്യാട്ട്, അഡ്വ.വി.അജകുമാര്‍, ദീപ്തി മേരി വര്‍ഗീസ്, ജോര്‍ജ് ജോസഫ്, രഞ്ജിനി