Debate Super prime time

അഭിനന്ദനമോ തിരുത്തലോ?

പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ കൊമ്പ്കോർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോൾ പോരടിക്കുന്നത് രണ്ട് കത്തുകളുടെ പേരിലാണ്. ഒരാൾ അഭിനന്ദിച്ചതെന്നും മറ്റൊരാൾ കേരളത്തിന്റെ മണ്ടത്തരം തിരുത്തിയതിനെന്നും പറയുന്ന കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ രണ്ട് കത്തുകൾ. പ്രവാസികളെ തിരികെ എത്തിക്കുമ്പോൾ കോവിഡ് ടെസ്റ്റ് വേണമെന്ന് കേരളവും പ്രായോഗികമല്ലെന്ന് കേന്ദ്രവും പറയാൻ തുടങ്ങിയിട്ട് നാളുകളായി. കേരളത്തിന് വേണ്ടി മാത്രമായി മാനദണ്ഡം മാറ്റാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് വിദേശമന്ത്രാലയവുമായുള്ള കത്തിടപാടുകൾ വിവാദമായത്. ഒരു ലക്ഷത്തോളം പ്രവാസികൾ മടങ്ങിവരുകയും ഒട്ടനേകം പേർക്ക് തിരിച്ചുവരാൻ ഒരുങ്ങി നിൽക്കുമ്പോഴുമാണ് ഈ വാക്പോര്. അഭിനന്ദനമോ തിരുത്തലോ? എന്നാണ് സൂപ്പർ പ്രൈം ടൈം ഇന്ന് ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: വി മുരളീധരൻ, വിഎസ് സുനിൽകുമാർ, പികെ ഫിറോസ്, അബ്ദുറബ്ബ് ചേന്ദമംഗലൂർ, ഡോ. പത്മനാഭഷേണായി, ജെആർ പദ്മകുമാർ എന്നിവർ.