Debate Super prime time

പ്രതിക്ക് വിലസാന്‍ പോലീസ് ജീപ്പോ?

പോലീസ് ജീപ്പില്‍ വിലസുന്ന പ്രതിയെ കേരളം ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ. ഷെരീഫിലൂടെ നാം ഇന്ന് അത് കണ്ടു. ഷംനാ കാസിമിനെ വിവാഹക്കെണിയില്‍ പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു വിരുതന്‍ മാത്രമല്ല ഷെരീഫ്. വരുതിയില്‍ പോലീസ് ജീപ്പ് വരെയുള്ള, വ്യത്യസ്തനായ പ്രതിയാണ്. ഷെരീഫിനെതിരെ യുവതികള്‍ പരാതി കൊടുത്ത ഘട്ടത്തിലാണ് ഷെരീഫ് പോലീസ് ജീപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ജീപ്പിന്റെ ബോണറ്റില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തു വന്നത്. അന്വേഷിക്കുമെന്ന് ഡിസിപി പറയുന്നു. കെട്ടുകഥയെന്ന് വിജയ് സാഖറെ പറയുന്നു. പോലീസ് പറയുന്നിടത്ത് ജീപ്പ് വിവാദം അവസാനിച്ചുകൂടാ. യുവമോഡലുകള്‍ മുതല്‍ ഷംനാ കാസിമിനെ വരെ ലക്ഷ്യമിട്ട പ്രതികളുടെ നീക്കത്തില്‍ പോലീസും പ്രതിക്കൂട്ടിലായോ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു പ്രതിക്ക് വിലസാന്‍ പോലീസ് ജീപ്പോ? പങ്കെടുക്കുന്നവര്‍- മഹേഷ്, അഡ്വ. അജകുമാര്‍, ജോര്‍ജ് ജോസഫ്, അഡ്വ. ഡോള്‍ഗോ, ഭാഗ്യലക്ഷ്മി എന്നിവര്‍.