Debate Super prime time

കണക്കുകള്‍ക്കപ്പുറം കേരളം

പത്താം ദിവസവും നൂറുകടന്ന് കുതിക്കുന്നു കേരളത്തിന്റെ കോവിഡ് കണക്ക്. ആശങ്കപ്പെടുത്തുന്നുണ്ട് നമ്മളെ. മലപ്പുറവും തിരുവനന്തപുരവും സാമൂഹ വ്യാപനത്തിന്റെ ഭീതിക്കു കീഴെയാണ്. ഇന്നലെവരെയുള്ളതല്ല ഇന്നത്തെ സാഹചര്യം. ഇന്നലെ വരെയുള്ളതല്ല ഇന്നത്തെ ജീവിതം. കൂടുതല്‍ നമ്മളെ തന്നെ പൂട്ടിയിടാന്‍, നിയന്ത്രിക്കാന്‍ നാം നമ്മളോട് തന്നെ ആവശ്യപ്പെടേണ്ടതുണ്ട്. കര്‍ശനമായി. ഈ കണക്ക് പെട്ടെന്നൊരുനാള്‍ പൂജ്യം തൊടുമെന്ന് പ്രതീക്ഷിക്കരുത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കണക്കുകള്‍ക്കപ്പുറം കേരളം. പങ്കെടുക്കുന്നവര്‍- പി ശ്രീരാമകൃഷ്ണന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍.