Debate Super prime time

മാണി വിഭാഗത്തിന്റെ മുന്നിലെന്ത്?

മുമ്പൊരിക്കല്‍ മുന്നണി വിടുന്നെന്നു പറഞ്ഞത് കെ.എം.മാണിയാണ്. ഇന്ന് അതേ മുന്നണി മാണി വിഭാഗത്തോട് പൊയ്‌ക്കോളാന്‍ പറഞ്ഞിരിക്കുന്നു. ആ മുറിവിന്റെ വേദന ജോസ്.കെ.മാണി മറച്ചുവച്ചില്ല. പുറത്താക്കിയത് മാണിസാറിനെയാണെന്നായിരുന്നു ജോസ്.കെ.മാണിയുടെ ആദ്യ പ്രതികരണം. യുഡിഎഫിന്റെ ആപല്‍ബാന്ധവനായിരുന്നു മാണിസാര്‍ എന്നും ജോസ്.കെ.മാണി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസുമായി നാഭീനാള ബന്ധമുള്ള ഘടകക്ഷി അങ്ങനെ പടിക്കു പുറത്തായി. ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം അകത്തു കയറാം. ഇല്ലെങ്കില്‍ പുകഞ്ഞ കൊള്ളി പുറത്ത്. ബെന്നി ബഹനാന്‍ ആണ് മാണി വിഭാഗത്തെ പുറന്തള്ളിയെന്ന മുന്നണി തീരുമാനം അറിയിച്ചത്. യുഡിഎഫില്‍ നിന്ന് അങ്ങനെയൊരു ഉറച്ച ശബ്ദം കേള്‍ക്കുന്നതും ഇതാദ്യം. എന്തൊക്കെയാണ് കോട്ടയം കലഹത്തില്‍ കലങ്ങിത്തെളിയാന്‍ പോകുന്നത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എന്‍.ജയരാജ്, ജോണി നെല്ലൂര്‍, പി.സി.ജോര്‍ജ്, ആന്റണി രാജു, റോയ് മാത്യു, പി.സി.ജോസഫ് എന്നിവര്‍.