Debate Super prime time

സ്വര്‍ണക്കടത്ത് കണ്ണികള്‍ എങ്ങോട്ട്?

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബന്ധം ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തിന്റെ കണ്ണികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി പോലും ബന്ധമുണ്ടെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും. സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ സരിത്തില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ഐടി വകുപ്പിന് കീഴിലുള്ള KSIT-യിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷില്‍ എത്തിനില്‍ക്കുന്നു. ഇതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കരനും സംശയനിഴലിലായത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്‌ളോമാറ്റ് ബാഗേജിലെ സ്വര്‍ണക്കടത്തിന് സഹായികള്‍ ആരൊക്കെ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് .എല്ലാറ്റിനും മറുപടിയായി തന്റെ ഓഫീസ് തെറ്റുകാരെ സംരക്ഷിക്കുന്നവരുടെ ലാവണമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചതാര്. നേരത്തെ പറഞ്ഞ ശിവശങ്കരനുള്ള റോളെന്ത്. സ്വര്‍ണം പിടിക്കാതിരിക്കാന്‍ ഇടപെടല്‍ നടത്തിയതാര് ഈ ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.സൂപ്പര്‍ പ്രൈം ടൈമിലേക്ക് സ്വാഗതം . പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, ജോസഫ് വാഴയ്ക്കന്‍,എം പി അഹമ്മദ്, ജോര്‍ജ് ജോസഫ്, ജെ ആര്‍ പദ്മകുമാര്‍