Debate Super prime time

സര്‍ക്കാരിന്റെ ദുഃസ്വപ്‌നമോ?

പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതാദ്യമായി ഒരു രാഷ്ട്രീയ വിവാദത്തില്‍ ആടി ഉലയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവാദത്തിന്റെ പ്രഭവ കേന്ദ്രമെന്നത് ആ രാഷ്ട്രീയ പ്രതിസന്ധിയെ അതിരൂക്ഷമാക്കുന്നു. പുതിയ വിവാദത്തിന്റെ ആഘാത ശേഷി സര്‍ക്കാരിനും പാര്‍ട്ടിക്കും നന്നായറിയാം. സോളാര്‍ വന്നപ്പോള്‍ കേരളം അതു കണ്ടതാണ്. അതിന്റെ രസക്കൂട്ടുകളെല്ലാം പുതിയ കേസിലുമുണ്ട്. സോളാറിന്റെ തനിയാവര്‍ത്തനം എന്ന് ബിജെപി പറയുന്നത് അതുകൊണ്ടാണ്. സര്‍ക്കാരിന്റെ ദുഃസ്വപ്‌നമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എസ്.കെ.സജീഷ, ജ്യോതികുമാര്‍ ചാമക്കാല,വി.വി.രാജേഷ്,റോയ് മാത്യു, അഡ്വ.എ.ജയശങ്കര്‍, എന്നിവര്‍.