Debate Super prime time

പിണറായി മറികടക്കുമോ?

രമേശ് ചെന്നിത്തല, എം.കെ.മുനീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി,ബെന്നി ബഹനാന്‍, കെ.എം.ഷാജി, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ്. സ്വപ്നയുടെ സ്വര്‍ണക്കടത്ത് വിവാദത്തെ കുറിച്ച് ഇന്ന് പ്രതികരിച്ച നേതാക്കള്‍. അപ്പുറത്തോ. അടിയന്‍ ലച്ചിപ്പോം എന്നു പറഞ്ഞിറങ്ങിയ ഇപി മാത്രം. സ്വപ്നയുടെ സഹായി സന്ദീപ് എന്നയാളുടെ ബിജെപി ബന്ധം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇപിയുടെ ദുര്‍ബല പ്രതിരോധം. അതിനപ്പുറം സര്‍ക്കാരിനു വേണ്ടി, സിപിഎമ്മിനു വേണ്ടി ഒരു ഇലയനക്കം പോലും കേള്‍ക്കാതെ അങ്ങനെ ഈ പകല്‍ കടന്നു പോയി. എന്തുകൊണ്ടാണ് സിപിഎമ്മിന്റെ പ്രതികരണത്തിന് പൊടുന്നനെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വീണിരിക്കുന്നത്. പിണറായി മറികടക്കുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.ടി.രമേശ്, സി.ആര്‍.നീലകണ്ഠന്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍.