Debate Super prime time

സ്വപ്‌നയ്ക്കും സര്‍ക്കാരിനും ഒരേ സ്വരമോ?

ഒളിയിടത്തില്‍ നിന്ന് സ്വപ്നയുടെ ശബ്ദം ഇന്ന് പുറത്തുവന്നു. താന്‍ നിരപരാധിയെന്ന് സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും. കോണ്‍സുലേറ്റില്‍ നിന്ന് അവരെ പുറത്താക്കിയിട്ടില്ലെന്ന് സ്വപ്ന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നുവെന്നും. ഒളിച്ചിരിക്കുന്നത് ഭയം കൊണ്ടാണ്. മാധ്യമങ്ങള്‍ വേട്ടയാടുന്നു. ശത്രുക്കള്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. വിറങ്ങലിച്ച ശബ്ദത്തില്‍ സ്വപ്ന പറയുന്നു. ഉയര്‍ന്നുവന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ പക്ഷെ ആ വിറങ്ങലിപ്പില്ല. ഉറച്ച ശബ്ദമാണ് അപ്പോള്‍. മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് എല്ലാവരുമായും ഇടപഴകിയിട്ടുണ്ട്. വ്യക്തിപരമായല്ല. കോണ്‍സുലേറ്റിലെ ചുമതലക്കാരിയെന്ന നിലയില്‍. അധികാര കേന്ദ്രങ്ങളില്‍ ഉള്ളവരുടെ പിന്നാലെ പാഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. സ്വപ്‌നയ്ക്കും സര്‍ക്കാരിനും ഒരേ സ്വരമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ.എന്‍.ഷംസീര്‍, കെ.പി.അനില്‍കുമാര്‍,ബി.ഗോപാലകൃഷ്ണന്‍,ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍.