Debate Super prime time

സ്വര്‍ണക്കടത്ത് സ്വപ്നയ്‌ക്കൊപ്പം സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നോ?

സ്വപ്ന ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസും എന്‍.ഐ.എയും കോടതികളില്‍ നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സ്വപ്നയുടെ നേതൃത്വത്തില്‍ നടന്ന സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. സര്‍ക്കാരിനെ സംശയ നിഴലിലാക്കുന്ന നിരീക്ഷണവും സത്യവാങ്മൂലത്തിലുണ്ട്. സത്യവാങ്മൂലങ്ങളിലൂടെയും എഫ്‌ഐആറിലൂടെയും കേന്ദ്ര ഏജന്‍സികള്‍ വരച്ചിടുന്ന സ്വര്‍ണക്കടത്തിന്റെ ചിത്രം സ്വപ്നയ്‌ക്കൊപ്പം സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നതാണോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഷിബു ബേബി ജോണ്‍, എം.സ്വരാജ്, വി.വി.രാജേഷ്, ജോസഫ്.സി.മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.