Debate Super prime time

നാളെ തെളിയുമോ?

 നാളെ നിര്‍ണായക ദിനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകേണ്ട ദിവസമാണ് നാളെ. കൊച്ചി യൂണിറ്റില്‍ പ്രത്യേകം ഒരുക്കിയ മുറിയില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡല്‍ഹി, ഹൈദരാബാദ് യൂണിറ്റുകളിലെ വിദഗ്ധരും ചോദ്യം ചെയ്യാനുണ്ടാകും. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലാവും ചോദ്യം ചെയ്യല്‍. പ്രതിയെന്ന് തെളിഞ്ഞാല്‍ 'വ്യക്തിപരം' എന്ന വാദത്തില്‍ സര്‍ക്കാരിന് കൈകഴുകാനാകുമോ? കള്ളക്കടത്ത് പ്രതികളെ സംരക്ഷിച്ച മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ആവര്‍ത്തിക്കുന്ന പ്രതിപക്ഷവും നാളത്തെ ദിവസത്തെ ഉറ്റുനോക്കുകയാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജ്യോതികുമാര്‍ ചാമക്കാല, എസ് സുരേഷ്, എംബി രാജേഷ് എന്നിവര്‍.