Debate Super prime time

തടവോ, വിടുതലോ?

ഒരു പകല്‍ മുഴുവന്‍ നീണ്ട സസ്‌പെന്‍സിനു ശേഷം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. ഏതാണ്ട് ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അറസ്റ്റ് വരെ എത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഏഴ് മണിയോടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുകയായിരുന്നു. നാളെ വീണ്ടും ഹാജരാകാനാണ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് സസ്‌പെന്‍സ് നാളെയും തുടരും. മൊഴികളിലെ വൈരുദ്ധ്യമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎയെ പ്രേരിപ്പിച്ചത്. പ്രതികളും ശിവശങ്കറും ദുരൂഹ സാഹചര്യത്തില്‍ കണ്ടുമുട്ടിയതിന്റെ ഡിജിറ്റല്‍ ദൃശ്യങ്ങളിലും എന്‍ഐഎയ്ക്ക് വ്യക്തത വരുത്തേണ്ടതുണ്ട്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വിവി രാജേഷ്, ജോസഫ് സി മാത്യു, കെഎന്‍ ബാലഗോപാല്‍, എം ലിജു എന്നിവര്‍.