Debate Super prime time

പ്രതിയോ സാക്ഷിയോ?

ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്നു. അറസ്റ്റിന്റെ സാധ്യത അകലുന്നു. എന്നാല്‍ അതൊരു ക്ലീന്‍ ചിറ്റല്ല. ഉയര്‍ന്ന ഉദ്യോ ഗസ്ഥനെന്ന പരിഗണന ശിവശങ്കറിനു കിട്ടുന്നുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് സൗഹൃദം മാത്രമെന്ന ശിവശങ്കറിന്റെ പിടിവള്ളി. സൗഹൃദം വ്യക്തിപരമാണ്. അതില്‍ കുറ്റം ചെയ്ത ഒരു മനസുണ്ടോ എന്നു കണ്ടെത്തുക വിഷമകരമാണ്. അതാണ് കേന്ദ്ര ഏജന്‍സികളെ കുഴയ്ക്കുന്നതും. സൗഹൃദത്തിന്റെ വ്യാപ്തിയില്‍ എന്‍ഐഎയ്ക്ക് വ്യക്തത വരും വരെ ശിവശങ്കറെ ചോദ്യം ചെയ്യുന്നത് തുടരും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ശിവശങ്കറിന്റെ ഉത്തരവാദിത്തമാണ്. പ്രതിയോ സാക്ഷിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- എഎന്‍ ഷംസീര്‍, ബി ഗോപാലകൃഷ്ണന്‍, പികെ ഫിറോസ്, ജി പ്രിയദര്‍ശന്‍തമ്പി എന്നിവര്‍.