Debate Super prime time

ശിലാന്യാസത്തിനു ശേഷമെന്ത്?

അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് ശിലപാകി. ഉച്ചയ്ക്ക് 12.44നാണ് 40 കിലോ തൂക്കമുള്ള വെള്ളിശില പ്രധാനമന്ത്രി പാകിയത്. അതിനു മുമ്പ് ക്ഷേത്രഭൂമിയില്‍ മോദി ഒരു പാരിജാത തൈ നട്ടു. ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അതിനു ശേഷം മോദി പ്രഖ്യാപിച്ചു. ഇത് ഐതിഹാസിക മുഹൂര്‍ത്തം. രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യ സമരത്തിനു സമം. മോദി തുടര്‍ന്നു. സരയുവിന്റെ തീരത്ത് ശിലപാകുന്നത് എല്ലാവരുടെയും രാമക്ഷേത്രത്തിന്. ആ ജന്മഭൂമി ഇതാ മോചിതമായിരിക്കുന്നു. ആരുടെ രാമനാണ് അയോധ്യയില്‍ പ്രതിഷ്ഠ നേടുന്നത്. ആ രാമന്‍ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികള്‍ എന്തൊക്കെയാണ്. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി.വി രാജേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.കെ രാഗേഷ്, എം ലിജു എന്നിവര്‍.