Debate Super prime time

ലൈഫ് പദ്ധതിയിലും പങ്കുകച്ചവടമോ?

ലൈഫ് പദ്ധതി. പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി. തല ചായ്ക്കാന്‍ ഒരു കൂരയുടെ തണല്‍ ഇല്ലാത്ത ആരും കേരളത്തില്‍ ഉണ്ടാകില്ലെന്ന മഹാപ്രഖ്യാപനം. അതായിരുന്നു ലൈഫ് പദ്ധതി. ഫെബ്രുവരി 29ന് തിരുവനന്തപുരത്തെ ഒരു ചന്ദ്രന്റെ വീടിന് പാലു കാച്ചിയത് മുഖ്യമന്ത്രി. ആത്മനിര്‍വൃതി കുടുംബാംഗങ്ങള്‍ക്കെല്ലാം സ്വാഭാവികമായും ഉണ്ടാകുന്ന ഒരു മുഹൂര്‍ത്തം എന്നാണ് മുഖ്യമന്ത്രി ആ ചടങ്ങിനെ വിശേഷിപ്പിച്ചത്. സ്വര്‍ണക്കടത്തില്‍ നിന്നുള്ള കോടികളില്‍ മാത്രമല്ല സ്വപ്നയുടെ കണ്ണ് മഞ്ഞളിച്ചത്. ചന്ദ്രനെപ്പോലെ മണ്ണും ചുവരുമില്ലാത്ത നിസാര ജീവിതങ്ങളിലും അത് കണ്ണുവച്ചിരുന്നെന്ന് കേരളം ഞെട്ടലോടെ അറിയുന്നു. സ്വര്‍ണക്കടത്ത് പോലെയല്ല ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തട്ടിപ്പ്. ഒന്നും ഇല്ലാത്തവരെയാണ് കബളിപ്പിച്ചിരിക്കുന്നത്. എന്നിട്ടും അന്വേഷിക്കാന്‍ നമുക്കാകുമോ എന്നു നോക്കാമെന്ന മുടന്തന്‍ ന്യായമാണ് മുഖ്യമന്ത്രിയില്‍ നിന്നു കേട്ടത്. ജനം അതിന് മറുപടി പറയട്ടെ. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. ലൈഫ് പദ്ധതിയിലും പങ്കുകച്ചവടമോ? പങ്കെടുക്കുന്നവര്‍- വി.പി.പി.മുസ്തഫ, അനില്‍ അക്കര, ജോസഫ്.സി.മാത്യു, ജെ.എസ.അടൂര്‍ എന്നിവര്‍.