Debate Super prime time

ഇഐഎ: കാലത്തിന്റെ കണ്ണിലെ കരട്

പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തില്‍ വിയോജിപ്പ് അറിയിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിച്ചു. കേരളത്തിന്റെ നിലപാട് അവസാന ദിവസമായ ഇന്ന് നാം കേന്ദ്രത്തെ അറിയിച്ചു. കരട് മാത്രമാണ് തയാറായതെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. കരടില്‍ തന്നെ ഉണ്ടായിരിക്കുന്ന കല്ലുകടി കാണുമ്പോള്‍ കേന്ദ്രം പറയുന്ന പോലെ അത്ര ലഘുവല്ല കാര്യങ്ങള്‍. കരട് പ്രകാരം ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനം വേണ്ട. അഞ്ച് ഏക്കര്‍ സ്ഥലത്തെ ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണ്ട. ഈ രണ്ടു കാര്യങ്ങള്‍ മതി പശ്ചിമ ഘട്ടത്തിന്റെ ഭാവി എന്താകും എന്നു സങ്കല്പിക്കാന്‍. സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്ര നേതൃത്വങ്ങള്‍ കരടിനെതിരെ കര്‍ശന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. കരടിനെതിരായ കൂട്ടായ്മകള്‍ കേന്ദ്രത്തിന് വലിയ ആഘാതമാകുമോ സമ്മാനിക്കുക. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. കേന്ദ്രത്തിന്റേത് കടുംവെട്ടോ? പങ്കെടുക്കുന്നവര്‍- എം.സ്വരാജ്, കെ.എസ്.ശബരീനാഥന്‍, ബി.ഗോപാലകൃഷ്ണന്‍, റസ്തം ഉസ്മാന്‍, അനഘ്, ഗായത്രി എന്നിവര്‍.