Debate Super prime time

ലൈഫില്‍ മറയ്ക്കാന്‍ എന്തൊക്കെ?

സ്വപ്ന പദ്ധതിയെന്ന് സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്ന ഭൂമിയില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷനിലേക്ക് കിട്ടിയ വിദേശ പണം ആരുടെയെല്ലാം കൈയിലെത്തി എന്നതില്‍ സംശയം നിലനിലനില്‍ക്കുന്നു. തൃശൂര്‍ വടക്കാഞ്ചേരിയിലെ കെട്ടിട നിര്‍മാണത്തിന് വിദേശത്ത് നിന്ന് കിട്ടിയ 20 കോടി ചെലവാക്കുന്നത് പണം തന്ന റെഡ് ക്രസന്‍ര് നേരിട്ടെന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ലൈഫ് മിഷന് പങ്കാളിത്തം ഇല്ലത്രേ. അതെങ്ങനെ ശരിയാകും എന്ന ആരോപമം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കുമ്പോഴും കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പാവപ്പെട്ടവര്‍ക്ക് വീട് കിട്ടുന്നതിന് തുരങ്കം വെയ്ക്കുന്നവരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് പറയുമ്പോഴും കെട്ടിടം പണിയുന്ന കോണ്‍ട്രാക്ടര്‍ പോലും കരാര്‍ കിട്ടാന്‍ സ്വപ്ന സുരേഷിന് കമ്മീഷന്‍ നല്‍കിയ കാര്യം പരസ്യമായി സമ്മതിക്കുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ലൈഫില്‍ മറയ്ക്കാന്‍ എന്തൊക്കെ? പങ്കെടുക്കുന്നവര്‍- എ എന്‍ ഷംസീര്‍ എംഎല്‍എ, അനില്‍ അക്കര എംഎല്‍എ, വി വി രാജേഷ് എന്നിവര്‍.