Debate Super prime time

വിവരം ചോര്‍ത്തുമോ പോലീസ്?

കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതല പോലീസിനെ ഏല്‍പ്പിച്ചപ്പോഴേ വിമര്‍ശനം ഉയര്‍ന്നതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നുവെന്നായിരുന്നു പ്രധാന പരാതി. ഇപ്പോള്‍ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് കോവിഡ് രോഗികളുടെ ഫോണ്‍ വിളിയുടെ രേഖകള്‍ ശേഖരിക്കാനും പോലീസിന്റെ ഉത്തരവ്. രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പുള്ള 10 ദിവസം കോവിഡ് രോഗി ആരുമായി ഒക്കെ സംസാരിച്ചു എവിടെയൊക്കെ പോയി ഇതൊക്കെ സിഡിആര്‍എയില്‍ നിന്ന് മനസിലാക്കി സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സ്വകാര്യതിലേക്കുള്ള കടന്നുകയറ്റം, ഭരണഘടനയുടേയും നിലവിലെ നിയമങ്ങളുടേയും കോടതി വിധികളുടെയും ലംഘനം ഇങ്ങനെയൊക്കെയാണ് വിമര്‍ശനം. പോലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്തുപോകുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. സ്പ്രിംഗ്‌ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൂടാതെ പോലീസിനെ ഉപയോഗിച്ച് ഫോണ്‍ രേഖകള്‍ പരിശോധിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്. കോവിഡ് രോഗിയോട് കൊലക്കേസ് പ്രതിയെപ്പോലെ പെരുമാറുകയാണോ പോലീസ്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. വിവരം ചോര്‍ത്തുമോ പോലീസ്? പങ്കെടുക്കുന്നവര്‍- കെകെ രാഗേഷ് എംപി, ജ്യോതികുമാര്‍ ചാമക്കാല, സന്ദീപ് വാര്യര്‍, അഡ്വക്കേറ്റ് എംആര്‍ അഭിലാഷ് എന്നിവര്‍.