Debate Super prime time

ലീഗിന്റെ തലോടലോ?

കമറുദ്ദീനോട് ലീഗിന് എന്താണിത്ര കൂറ്. നിക്ഷേപകരോട് പല മാസങ്ങളുടെ കണക്ക് കമറുദ്ദീന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പറഞ്ഞതൊന്നും പാലിക്കാനല്ലല്ലോ. അതുകൊണ്ട് പറഞ്ഞു പറ്റിച്ച് നടന്നു. അതേ കമറുദ്ദീന് ആറ് മാസം കൂടി നീട്ടി നല്‍കിയിരിക്കുന്നു മുസ്‌ലിം ലീഗ്. തല്ലെന്ന് തോന്നും. തലോടലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. അതു കേട്ടപാടേ കമറുദ്ദീന്‍ എല്ലാം തലകുലുക്കി സമ്മതിക്കുകയും ചെയ്തു. അത്യാവശ്യക്കാര്‍ പോലും ഇനി ആറ് മാസം അടങ്ങിയിരിക്കുമല്ലോ. ഇന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞ ഒരു കാര്യമുണ്ട്. കേസ് കൊടുക്കണം എന്നുള്ളവര്‍ക്ക് ആ വഴിക്ക് പോകാം. പണം കിട്ടണം എന്നുള്ളവര്‍ പാര്‍ട്ടി പറയുന്ന വഴിയേ വരാമെന്ന്. ഇനിയാരെങ്കിലും കമറുദ്ദീനെതിരെ കോടതി കയറുമോ. പോലീസില്‍ പോയി പരാതി കൊടുക്കുമോ. അതാണ് നിക്ഷേപ തട്ടിപ്പിലെ ലീഗിന്റെ അടവുനയം. കമറുദ്ദീനും കൂട്ടരുമായി സുരക്ഷിതമായ ഒരു അകലം പാലിക്കലാണ് ലീഗിന്റെ ഉദ്ദേശം. ലീഗിന്റെ തലോടലോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി.പി.പി.മുസ്തഫ, ഫൈസല്‍ ബാബു, കെ.പി.പ്രകാശ്ബാബു, സുബീര്‍ എന്നിവര്‍.