Debate Super prime time

സര്‍ക്കാരിന് ജലീല്‍ കുരുക്കോ?

സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരും പ്രതിപക്ഷവും ധാരണയിലെത്തി. സ്ഥാനാര്‍ത്ഥിയെ പോലും തീരുമാനിച്ച കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. പ്രതിപക്ഷവുമായി സമവായത്തിലെത്തിയ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുമ്പോള്‍ മറ്റൊന്ന് കൂടി സംഭവിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റ് സംഭാവനകളും കൈപ്പറ്റിയതിനായിരുന്നു ചോദ്യം ചെയ്യല്‍. സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കുന്നോ ജലീല്‍? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- മുഹമ്മദ് റിയാസ്, പി സി വിഷ്ണുനാഥ്, വി വി രാജേഷ് എന്നിവര്‍.