Debate Super prime time

ജലീലിനെ സംരക്ഷിക്കുന്നതെന്തിന്?

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവില്‍. നേതാക്കളും പ്രവര്‍ത്തകരും പലയിടങ്ങലിലും പോലീസിന്റെ തല്ലുകൊണ്ടു. ഔദ്യോഗിക വാഹനം പോലും ഉപോക്ഷിച്ച് ചങ്ങാതിയായ വ്യവസായിടെ കാറില്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നിലെത്തിയ ജലീല്‍ തിരികെപോയതിന് ശേഷവും വിവരം മറച്ചുവെച്ചു. ഒന്നു ഒളിക്കാനില്ലെന്ന് പറഞ്ഞിരുന്ന മന്ത്രി ആരും തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചോദ്യം ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സത്യം ജയിക്കുമെന്ന ഒറ്റവാക്കില്‍ മറുപടി ഒതുക്കിയിരിക്കുന്നു. മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ഉഇതുവരെ ജലീല്‍ പുറത്തുവന്നിട്ടില്ല. എന്തിനാണ് മന്ത്രി ഒളിക്കുന്നത്. അന്വേഷണ ഏജന്‍സിയുടെ സാധാരണ നടപടിക്രമമെന്ന് പറഞ്ഞ് രണ്ട് മന്ത്രിമാര് ഇന്ന് ജലീലിന് പിന്തുണയുമായെത്തി. ഒടുവില്‍ എന്തിന് ജലീലിനെ സംരക്ഷിക്കുന്നു എന്നതിന് വിശദീകരണവുമായി സിപിഎം സെക്രട്ടേറിയറ്റ് രംഗത്തെത്തി. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. ജലീലിനെ സംരക്ഷിക്കുന്നതെന്തിന്? പങ്കെടുക്കുന്നവര്‍- എം ബി രാജേഷ്, സന്ദീപ് വാര്യര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍.