Debate Super prime time

പാളുന്നോ പാര്‍ട്ടി പ്രതിരോധം?

അശ്വത്ഥാമാ ഹഥാ നരോവ കുഞ്ജരോവ. ആ പറഞ്ഞ അര്‍ദ്ധ സത്യത്തില്‍ അതുവരെ സത്യം മാത്രം പറഞ്ഞിരുന്ന യുധിഷ്ടിരന്റെ തേര് കുരുക്ഷേത്രത്തില്‍ നിലം തൊട്ടു എന്ന് മഹാഭാരതം.ഇവിടൊരു മന്ത്രിയും ധര്‍മ്മയുദ്ധത്തിലാണ്.മറച്ചുവെക്കേണ്ടത് മറച്ചുവെച്ചാണ് ആ ധര്‍മ്മയുദ്ധം. പറയേണ്ടവരോട് മാത്രമേ മന്ത്രി ജലീല്‍ കാര്യങ്ങള്‍ പറയൂ. ജനം ജനങ്ങളാല്‍ ജനനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത് വിട്ട മന്ത്രി കാര്യങ്ങള്‍ പറയേണ്ടത് ജനത്തോടാണ്. ജനത്തോടാണ് ജനത്തോട് മാത്രമാണ് മന്ത്രിക്ക് അക്കൗണ്ടിബിലിറ്റി. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തോ എന്നും ആ ചോദ്യംചെയ്യല്‍ എന്തിനായിരുന്നു എന്നുമറിയാനുള്ള അവകാശം ഈ നാട്ടിലെ ജനങ്ങള്‍ക്കില്ല എന്നങ്ങ് ധരിക്കരുത്. പെരുമഴയിലും തെരുവുകള്‍ സമരഭരിതമാകുമ്പോള്‍ പാളുന്നോണ്ടോ പാര്‍ട്ടി പ്രതിരോധം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പാളുന്നോ പാര്‍ട്ടി പ്രതിരോധം? പങ്കെടുക്കുന്നവര്‍- എ ന്‍ ഷംസീര്‍, കെ എസ് ശബരീനാഥന്‍, എസ് സുരേഷ്, ജോസഫ് സി മാത്യു എന്നിവര്‍.